ഹജ്ജ് ക്വാട്ട: സംസ്ഥാന വിഹിതം 75 ശതമാനമാക്കി

കരിപ്പൂര്‍: പുതിയ ഹജ്ജ് നയത്തില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ച വിവാദ നടപടി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പിന്‍വലിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ക്വാട്ട 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കിയ നടപടിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ചത്. പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 25 ശതമാനവും സീറ്റുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ രീതി തുടരുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് 8000ഓളം സീറ്റുകള്‍ അധികം ലഭിക്കും.
Next Story

RELATED STORIES

Share it