ഹജ്ജ്: കേരളത്തില്‍ നിന്ന് 217 പേര്‍ക്കുകൂടി അവസരം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു കേരളത്തില്‍ നിന്നു 217 പേര്‍ക്കുകൂടി അവസരം. കാത്തിരിപ്പു പട്ടികയില്‍ ഉള്‍പ്പെട്ട 1817 മുതല്‍ 2034 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചിരിക്കുന്നത്. അവസരം ലഭിച്ചവര്‍ മുഴുവന്‍ തുകയും അടച്ചതിന്റെ പേ ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവ സഹിതം 15നു മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. യൂനിയന്‍ ബാങ്ക്, എസ്ബിഐ ശാഖകളിലാണ് പണം അടയ്‌ക്കേണ്ടത്.
Next Story

RELATED STORIES

Share it