Flash News

ഹജ്ജ് കമ്മിറ്റി യോഗം ജൂണ്‍ 8ന് കൊച്ചിയില്‍



കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ജൂണ്‍ 8നു കൊച്ചിയിലെ സിയാല്‍ ഓഫിസില്‍ ചേരും. ഈ മാസം 25നു തിരുവനന്തപുരത്തു ചേരാന്‍ നിശ്ചയിച്ച യോഗമാണ് ജൂണ്‍ 8നു കൊച്ചിയിലേക്കു മാറ്റിയത്. ഹജ്ജ് സര്‍വീസുകള്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നായതിനാല്‍ ഈ വര്‍ഷവും ഹജ്ജ് ക്യാംപ് വിമാനത്താവളത്തോടു ചേര്‍ന്നുള്ള സ്ഥലത്തുതന്നെ നടത്താനാണ് തീരുമാനം. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി ഡോ. കെ ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, സിയാല്‍ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും. ഹജ്ജിനു 11,197 പേര്‍ക്കാണ് ഈ വര്‍ഷം കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി മുന്നൂറിലേറെ തീര്‍ത്ഥാടകരും കൊച്ചി വഴിയാണ് ഹജ്ജിനു പോവുന്നത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ നടന്നുവരുകയാണ്. 23നു മുഴുവന്‍ ജില്ലകളിലും പരിശീലന ക്ലാസുകള്‍ സമാപിക്കും.
Next Story

RELATED STORIES

Share it