ഹജ്ജ് കമ്മിറ്റിക്കുള്ള ഗ്രാന്റ് 1.5 കോടിയായി വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റിക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് 1.5 കോടിയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെയും ചരിത്ര സംഭവങ്ങളെയും പുനരാവിഷ്‌കരിക്കുന്ന ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കും. ഗുരുദേവനും ഗാന്ധിജിയും ആദ്യമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയ വനജാക്ഷി മന്ദിരവും മഹാസമാധിക്ക് മൂന്നുദിവസം മുമ്പ് രോഗശയ്യയില്‍ക്കിടന്ന മുതലിയാര്‍
സത്രവും മഹാത്മ ഗാന്ധി ആദ്യമായി ശിവഗിരിയിലെത്തിയപ്പോള്‍ വിശ്രമിച്ച കാട്ടുവിളാകവും ബന്ധപ്പെടുത്തിയാണ് മ്യൂസിയം നിര്‍മിക്കുക. ചരിത്രപശ്ചാത്തലം കണക്കിലെടുത്ത് മലപ്പുറത്ത് ചരിത്രമ്യൂസിയം. കലാസാംസ്‌കാരിക മേഖലയുടെ വികസനത്തിന് 91.22 കോടി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് നാലുകോടിയും സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിക്ക് 3.65 കോടിയും വകയിരുത്തി.

Next Story

RELATED STORIES

Share it