ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയില്‍

സംസ്ഥാനത്ത് ഈ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയാണെന്നു മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു. ഹജ്ജ് ക്യാംപും അവിടെത്തന്നെയാവും ഒരുക്കുക. ഇതുസംബന്ധിച്ച് സിയാലിനു കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
സുല്‍ത്താന്‍ബത്തേരി വണ്ടിക്കടവ് കോളനിയിലെ വിനോദിന്റെ മരണവും നെടുമ്പിലാശ്ശേരി കോളനിയിലെ വിജയന്റെ തിരോധാനവും സംബന്ധിച്ച് പോലിസ് അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി എ കെ ബാലന്‍. അന്വേഷണം പൂര്‍ത്തിയായി പോലിസ് റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇരുവരുടെയും കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാവുവെന്ന് ഐ സി ബാലകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
Next Story

RELATED STORIES

Share it