malappuram local

ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്ന്

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന സംസ്ഥാനതല ഹജ്ജ് ക്യാംപില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം റണ്‍വേ നവീകരണാര്‍ഥം കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂരില്‍ നിന്നു നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമാവുംവിധം കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനക്രമീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിനെ ആസൂത്രിതമായി തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും ക്യാംപ് ആവശ്യപ്പെട്ടു. പത്തൊന്‍പത് വര്‍ഷമായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല ഹജ്ജ് ക്യാംപില്‍ ഇത്തവണ ഏഴായിരത്തിലധികം ഹാജിമാരാണ് പങ്കെടുത്തത്.
ക്യാംപ് കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇബ്രാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമായിരുന്നു ക്യാംപിന്റെ മുഖ്യ ആകര്‍ഷണം.
Next Story

RELATED STORIES

Share it