Kerala

ഹജ്ജ്, ഉംറ എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം സംസ്ഥാനതല ഹജ്ജ് ക്യാംപ് നാളെ സ്വലാത്ത് നഗറില്‍

ഹജ്ജ്,  ഉംറ  എന്നിവയ്ക്കുള്ള  പ്രായോഗിക  പരിശീലനം സംസ്ഥാനതല ഹജ്ജ് ക്യാംപ് നാളെ സ്വലാത്ത് നഗറില്‍
X
hajj

മലപ്പുറം: ഈവര്‍ഷം ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നാളെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ഹജ്ജ് ഉംറ യാത്രകള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്ന ഇബ്രാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ സിപി സൈതലവി ചെങ്ങര എന്നിവര്‍ ക്ലാസുകളെടുക്കും. ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവയ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാവും. ഹജ്ജ് ഗൈഡ്, ത്വവാഫ്-തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ഗൈഡ്, ഗവണ്‍മെന്റ് അറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ ംംം.വമഷരമാു.രീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ക്യാമ്പിനായി സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്. മഅ്ദിന്‍ കാമ്പസിലെ ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും മഅ്ദിന്‍ വെബ് ഹബ് വഴി തല്‍സമയ വെബ്കാസ്റ്റും ഏര്‍പ്പെടുത്തും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സന്നദ്ധസേനയെ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നിന് അനാഥ, അന്ധ-ബധിര-മൂക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9562451461, 9744748497, 9995457313
Next Story

RELATED STORIES

Share it