ഹജ്ജ്: ഇന്നലെ ആയിരത്തിലേറെ അപേക്ഷ വിതരണം ചെയ്തു

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് അപേക്ഷ വിതരണത്തിലെ ആദ്യ ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്ത് വിതരണം ചെയ്തത് ആയിരത്തിലേറെ അപേക്ഷകള്‍. അപേക്ഷ വാങ്ങി ആദ്യ ദിനത്തില്‍ തന്നെ 27 പേരുടെ അപേക്ഷകള്‍ പൂരിപ്പിച്ച് ഹജ്ജ് കമ്മിറ്റിക്കു ലഭിക്കുകയും ചെയ്തു. അപേക്ഷ വിതരണത്തിലും സ്വീകരണത്തിലും ഇത് ആദ്യ സംഭവമാണ്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മാത്രം ഇന്നലെ 600 ഹജ്ജ് അപേക്ഷകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലിലും കോഴിക്കോട് മദ്‌റസ ക്ഷേമനിധി ഓഫിസിലും ഹജ്ജ് അപേക്ഷകള്‍ വിതരണം ചെയ്യുന്നുണ്ട്. തിരിച്ചറിയില്‍ രേഖ ഹാജരാക്കിയാല്‍ അപേക്ഷ ലഭിക്കും. ഒരു അപേക്ഷ ബുക്കില്‍ 4 പേര്‍ക്ക് അപേക്ഷിക്കാനുളള ഫോമുണ്ട്.
രാവിലെ തന്നെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. മലപ്പുറം കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലില്‍ 300 അപേക്ഷകള്‍ ഇന്നലെ വിതരണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി എട്ടു വരെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കും. ആദ്യ ദിനത്തില്‍ ലഭിച്ച 27 പേരുടെ അപേക്ഷകളില്‍ 6 കവറില്‍ 14 പേര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരാണ്. 2 കവറില്‍ 3 പേര്‍ നാലാം വര്‍ഷക്കാരും 5 കവറില്‍ 10 പേര് ജനറലുമാണ്. അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ചേക്കും. 70 വയസ്സിനു മുകളില്‍ പ്രായമുളളവരുടേത് ആദ്യ ദിനത്തില്‍ ലഭിച്ചിട്ടില്ല. അപേക്ഷയോടൊപ്പം 300 രൂപ ഫീസടച്ചാണ് ഹജ്ജിന് അപേക്ഷ സമര്‍പിക്കേണ്ടത്.
Next Story

RELATED STORIES

Share it