ഹജ്ജ് അപേക്ഷ സ്വീകരണം: ഇനി 10 ദിവസം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് അപേക്ഷ സ്വീകരണം ഇനി 10 ദിവസം കൂടി മാത്രം. ഫെബ്രുവരി 8ന് വൈകുന്നേരം 5മണി വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുക. കഴിഞ്ഞ 14നാണ് ഹജ്ജ് അപേക്ഷ സ്വീകരണം തുടങ്ങിയത്.
രണ്ടാഴ്ചയ്ക്കിടെ 20,000 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ അപേക്ഷകള്‍ ആറായിരം കവിഞ്ഞു. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ അപേക്ഷകള്‍ താരതമ്യേന കുറവാണ്. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. അപേക്ഷകളിലെ പാകപ്പിഴവുകള്‍ തീര്‍പ്പാക്കിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it