ഹജ്ജ് അപേക്ഷാ ഫോറങ്ങള്‍; സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: 2016 ഹജ്ജ് അപേക്ഷാ ഫോറങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിക്കുന്നതിനും മറ്റും ദിവസവേതന അടിസ്ഥാനത്തില്‍ രണ്ടു മാസക്കാലത്തേക്ക് ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ള പ്ലസ്2വോ അതിനുമുകളിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് ഹൗസിന് സമീപ പ്രദേശത്തുള്ളവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ടാവരുത്. താല്‍പര്യമുള്ളവര്‍ 21ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരാവണം.
ഹജ്ജ് അപേക്ഷകള്‍ പീസ്‌വര്‍ക്ക് അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ക്വട്ടേഷന്‍ 18ന് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്കു മുമ്പായി ലഭിക്കുന്ന തരത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ടു നല്‍കുകയോ വേണം. വിശദ വിവരങ്ങള്‍ക്ക് 0483 2710717.
Next Story

RELATED STORIES

Share it