ഹജ്ജ് അപേക്ഷാ തിയ്യതി 22 വരെ നീട്ടി

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 22 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടി. കഴിഞ്ഞ 15 മുതല്‍ ആരംഭിച്ച അപേക്ഷ സ്വീകരിക്കലിന്റെ അവസാന സമയം ഇന്നലെയായിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ച് രണ്ടാഴ്ച കൂടി അധികം സമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിക്കുകയായിരുന്നു. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിനു ശേഷമാണ് തീരുമാനം. ഹജ്ജ് അപേക്ഷ 22ന് അവസാനിപ്പിച്ച് 31 നകം ഡാറ്റാഎന്‍ട്രി പൂര്‍ത്തീകരിച്ച് നല്‍കണമെന്നാണു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുളളത്. ജനുവരി ആദ്യവാരത്തിലാണ് ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കുക.
Next Story

RELATED STORIES

Share it