ഹജ്ജിന്റെ പേരില്‍ പണം തട്ടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇസ്മയില്‍

ആലുവ: ഹജ്ജ് തീര്‍ത്ഥാടനത്തിന് കൊണ്ടുപോവാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍നിന്നായി മൂന്നു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സംഭവത്തില്‍, കണ്ണൂര്‍ ഇരട്ടി വിളക്കോടത്ത് ഭാഗത്ത് പയ്യമ്പിള്ളി വീട്ടില്‍ ഇസ്മയില്‍ അറസ്റ്റിലായി എന്ന് ആലുവ ഈസ്റ്റ് പോലിസ് മാധ്യമങ്ങ ള്‍ക്ക് നല്‍കിയ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഇസ്മയില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
താന്‍ 2015ലെ ഹജ്ജിലേക്ക് പലരില്‍ നിന്നും മൂന്നു ലക്ഷം വീതം വാങ്ങിയിട്ടില്ല. ഫോക്കസ് ട്രാവല്‍സ് എന്ന സ്ഥാപനവും തന്റെ പേരിലില്ല.
പെരുമ്പാവൂര്‍ ട്രാവല്‍സ് നടത്തുന്ന ഒരു വ്യക്തിയും താനും തമ്മിലുള്ള വ്യക്തി വൈരാഗ്യം മൂലം ഉണ്ടായ വാര്‍ത്തയാണ്. ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട് താനും ഈ വ്യക്തിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹം തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും പോലിസ് എന്നെ മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, അദ്ദേഹം റിമാന്‍ഡിലായി. ഇതുമൂലമുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുവേണ്ടി അദ്ദേഹം ആലുവ സിഐക്ക് വ്യാജ പരാതി നല്‍കുകയും തുടര്‍ന്ന് സിഐയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കുകയുമുണ്ടായി.
ഇതാണ് പലരില്‍നിന്നും ഹജ്ജിന് പണം വാങ്ങി കബളിപ്പിക്കപ്പെട്ടു എന്നുള്ള രീതിയില്‍ വാര്‍ത്ത വന്നതെന്നും ഇത് അടിസ്ഥാന രഹിതമാണെന്നും ഇസ്മയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it