Flash News

ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം: മോദി സര്‍ക്കാരിനോട് പോപുലര്‍ ഫ്രണ്ട്

ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം: മോദി സര്‍ക്കാരിനോട് പോപുലര്‍ ഫ്രണ്ട്
X


ന്യൂഡല്‍ഹി: ഹജ്ജിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി സര്‍ക്കാരിനോട് പോപുലര്‍ ഫ്രണ്ട്. ഹജ്ജ് സബ്‌സിഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മതവികാരത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യാനുള്ള സൂത്രമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാര്‍ ഇ അബൂബക്കര്‍ ആരോപിച്ചു. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഹജ്ജിനു ധനസഹായം നല്‍കുമെന്നും നല്‍കിയ സഹായം തിരിച്ചെടുക്കുമെന്നുമെല്ലാം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനു പിന്നിലുള്ള ഉദ്ദേശവും വ്യത്യസ്ഥമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് സബ്‌സിഡി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അതോടൊപ്പം എല്ലാ തരത്തിലുള്ള തീര്‍ഥാടനങ്ങള്‍ക്കും മതപരമായ യാത്രകള്‍ക്കുമുള്ള ധനസഹായം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന ആഹ്വാനം ചെയ്യുന്ന  മതേതരത്വത്തിന്റെ യഥാര്‍ഥ ആദര്‍ശം ഇതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[related]
Next Story

RELATED STORIES

Share it