kannur local

ഹക്കീം വധക്കേസ് : അന്വേഷണം അട്ടിമറിക്കാന്‍ കോഴ: സിബിഐ അന്വേഷണം ഊര്‍ജിതം



പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സി ഐ സി എ അബ്ദുര്‍ റഹീമിന് രണ്ടുകോടി രൂപ വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കി. അന്നത്തെ സിഐ അബ്ദുര്‍റഹീമിന്റെ അഭാവത്തില്‍ ശ്രീകണ്ഠപുരം സിഐ ജോഷി ജോസഫായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. ഹൈദരബാദിലെ പരിശീലന കാലാവധി കഴിഞ്ഞ് മൂന്നു ആഴ്ചകള്‍ക്കു ശേഷം പയ്യന്നൂരിലെത്തിയ സിഐ റഹീം തുടരന്വേഷണം നടത്തുകയായിരുന്നു. അപ്പോഴേക്കും കേസിന്റെ പ്രാഥമിക തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് കൊറ്റിയിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചില വ്യക്തികളെ വിശദമായി ചോദ്യംചെയ്യുകയും ചെയ്തു. ഹക്കീമിന്റ ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിഐ അബ്ദുര്‍റഹീം കേസന്വേഷണം നടത്തുന്നതിനിടെ തെക്കന്‍ജില്ലയിലെ പ്രമുഖന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ ഇടനിലക്കാരന്‍ മുഖേന രണ്ടുകോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. ഇക്കാര്യം വിശദമായി സിബിഐക്ക് കൈമാറിയ അന്വേഷണ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it