ഹക്കീം വധം; സി.ബി.ഐ. രണ്ടു ദിവസത്തിനകം കേസ് ഏറ്റെടുക്കും
BY swapna en9 Oct 2015 8:27 AM GMT
swapna en9 Oct 2015 8:27 AM GMT
പയ്യന്നൂര്‍: പ്രമാദമായ ഹക്കീം വധക്കേസ് അന്വേഷണം സി.ബി.ഐ. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും. ഹൈക്കോടതി ഉത്തരവ് ഉണ്ടായതോടെയാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കാ ന് തയ്യാറായത്. പയ്യന്നൂരിനടുത്ത് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്നു ദാമോദരന്‍ എന്ന ഹക്കീം 2014 ഫെബ്രുവരി 10നാണ് പള്ളി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കേസ് ലോക്കല്‍ പോലിസ് അന്വേഷിച്ച് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ഏറെകുറെ വിവരങ്ങള്‍ ലഭിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ എന്നതിന്റെ പേരില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യം ശക്തമായത്. ഇതിനിടയില്‍ ഹക്കീമിന്റെ ഭാര്യ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ മാസം എട്ടിന് ജസ്റ്റിസ് അലക്്സണ്ടര് തോമസ് കേസ് സി.ബി.ഐക്ക് വിട്ട് ഉത്തരവായത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT