Flash News

ഹക്കീം വധം : മൂന്ന് പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കി



കൊച്ചി: പയ്യന്നൂര്‍ അബ്ദുള്‍ ഹക്കീം വധക്കേസില്‍ കുറ്റാരോപിതരായ മൂന്നു പ്രതികളെ കൂടി ഇന്നലെ  നുണപരിശോധയ്ക്ക് വിധേയരാക്കി. പയ്യന്നൂര്‍ കൊറ്റി സ്വദേശികളായ കെ അബ്ദുല്‍ സലാം(72), എ ഇസ്മായില്‍(48), മുഹമ്മദ് റഫീക്ക്(45) എന്നിവരെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നുണപരിശോധയ്ക്കു വിധേയരാക്കിയത്.  കേസിലെ ഒന്നാംപ്രതി കെ പി അബ്ദുല്‍ നാസറിനെ (54) കഴിഞ്ഞദിവസം പോളിഗ്രാഫിന് വിധേയനാക്കിയിരുന്നു.  നുണപരിശോധനയുമായി പ്രതികള്‍ സഹകരിച്ചെന്നും പരിശോധനാ റിപോര്‍ട്ട് ലഭിച്ചാലുടന്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദില്‍ ജോലിക്കാരനായിരുന്ന ഹക്കീം പള്ളിക്കമ്മിറ്റിയില്‍ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ചുട്ടുകൊന്നുവെന്നാണ് കേസ് .2014 ഫെബ്രുവരിയിലാണ് ഹക്കീമിന്റെ മൃതദേഹം മസ്ജിദിനടുത്തു കാണപ്പെട്ടത്.
Next Story

RELATED STORIES

Share it