Flash News

ഹക്കീം വധം: പ്രതികളെ മെയ് മൂന്നു വരെ റിമാന്‍ഡ് ചെയ്തു



കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദിലെ ചിട്ടി പിരിവ് നടത്തിയിരുന്ന അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി മെയ് മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ പി അബ്ദുല്‍ നാസര്‍, കൊറ്റി ഏലാട്ട വീട്ടില്‍ കെ അബ്ദുല്‍ സലാം, കൊറ്റി ആര്യംപുറത്ത് ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍, പയ്യന്നൂര്‍ പഞ്ചനക്കാട് ഇഎംഎസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ പി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് അജിത്കുമാര്‍ റിമാന്‍ഡ് ചെയ്തത്. നേരത്തേ റിമാന്‍ഡിലായിരുന്ന ഇവരുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടതും ചിട്ടി പിരിവ്, മദ്‌റസാ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ടതുമായ രേഖകള്‍ നശിപ്പിച്ചാണത്രേ പ്രതികള്‍ അന്വേഷണത്തിന്റെ ദിശ മാറ്റാന്‍ ശ്രമിച്ചത്. കേസിലെ നാലാം പ്രതി മുഹമ്മദ് റഫീഖ് ഹക്കീമിന്റെ മൃതദേഹം കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. പ്രതികളെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ  വ്യക്തമാക്കി.
Next Story

RELATED STORIES

Share it