സൗര വൈദ്യുതിയുല്‍പാദനത്തിന് യുഎസ് ഉടക്ക്

ന്യൂഡല്‍ഹി: 2022ഓടെ 20,000 മെഗാവാട്ട് സൗര വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ സൗരോര്‍ജ മിഷന്റെ പദ്ധതിക്ക് അമേരിക്കയുടെ ഉടക്ക്.
തദ്ദേശീയമായി നിര്‍മിക്കുന്ന സോളാര്‍ പാനലുകള്‍ മാത്രമേ വാങ്ങൂ എന്ന ഇന്ത്യയുടെ നിലപാട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്കെതിരാണെന്ന വാദവുമായി യുഎസ് കുത്തകകള്‍ ലോക വ്യാപാര കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കോടതി ഇടപെടുകയായിരുന്നു.
ഇന്ത്യയില്‍ യുഎസ് സോളാര്‍ പാനലുകളുടെ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതാണ് യു എസിനെ പ്രകോപ്പിച്ചത്. എന്നാല്‍, പാനലുകള്‍ വാങ്ങുന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം ഇത്തരം നിബന്ധനകള്‍ നടപ്പാക്കുന്നതിനിടയിലാണ് ലോകവ്യാപാര കോടതിയുടെ വിചിത്രമായ ഇടപെടല്‍.
Next Story

RELATED STORIES

Share it