Idukki local

സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കും: മന്ത്രി

രാമക്കല്‍മെട്ട്: പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനത്തിന് മുന്തിയ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യതിയെങ്കിലും ഉല്‍പ്പാദിപ്പിക്കാനായി ലഭ്യമായ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാമക്കല്‍മേട്ടില്‍ രാജ്യത്തെ പ്രഥമ സോളാര്‍, കാറ്റാടി, ബാറ്ററി സംയോജിത ഊര്‍ജ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശായി കിടക്കുന്ന നിലങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. ചടങ്ങില്‍ രാമക്കല്‍മേട് ടൂറിസം പദ്ധതികളുടെ നിര്‍മാണോല്‍ഘാടനവും മഴവേഴാമ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച വാച്ച് ടവര്‍ സമര്‍പ്പണവും മന്ത്രി എം എം മണി നിര്‍വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ ശിവപ്രസാദ് തണ്ണിപ്പാറ, ജ്ഞാനസുന്ദരം, മോളി മൈക്കിള്‍, നിര്‍മല നന്ദകുമാര്‍, പി എന്‍ വിജയന്‍, കെ ആര്‍ സുകുമാരാന്‍, ഷോളി ജോസ്, ബിജിമോള്‍ വിജയന്‍, അനിത മോഹന്‍, ഡോ. ആര്‍ ഹരികുമാര്‍, വി കെ ഷൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it