Flash News

സൗരയൂഥത്തിന് പുറത്ത് മറ്റൊരു സൗരയൂഥം!

സൗരയൂഥത്തിന് പുറത്ത് മറ്റൊരു സൗരയൂഥം!
X
trappist-1

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴ് ഗ്രഹങ്ങളെ നാസ കണ്ടെത്തി. നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയാണ് ജീവന്റെ വിദൂര സാധ്യതകളെ മുന്നിലെത്തിച്ചത്. ഇവയില്‍ ജീവന് അനകൂലമായ ഘടകങ്ങുണ്ടെന്നാണ് വിലയിരുത്തല്‍.
ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് സൗരയൂഥത്തിന് സമാനമായ രീതിയില്‍ ഒരു നക്ഷത്രത്തെ കറങ്ങുന്ന ഏഴ് ഗ്രഹങ്ങളെ കണ്ടെത്തിയത്. ട്രാപിസ്റ്റ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തിന് ചുറ്റുമാണ് ഗ്രഹങ്ങള്‍ കറങ്ങുന്നത്. ഇതില്‍ മൂന്ന് ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന് സഹായകമാകുന്ന സാഹചര്യമാണ് ഉള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സൂര്യന്റെ എട്ടു ശതമാനം മാത്രം വലുപ്പമുള്ള ഗ്രഹമാണ് ട്രാപിസ്റ്റ് വണ്‍. 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്ന് കരുതപ്പെടുന്ന നക്ഷത്രത്തിന് 10 ട്രില്ല്യണ്‍ വര്‍ഷം ആയുസുണ്ടെന്നും കണക്കാക്കുന്നു.

വീഡിയോ കാണാം:


https://youtu.be/GyYgD5UWN1E
Next Story

RELATED STORIES

Share it