സൗമിനി ജെയിന്‍ കൊച്ചി മേയറായി ചുമതലയേറ്റു

കൊച്ചി: കൊച്ചി  നഗരസഭയുടെ 21ാമത് മേയറായി യുഡിഎഫിലെ സൗമിനി ജെയിന്‍ സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു. ഡെപ്യുട്ടി മേയറായി ടി ജെ വിനോദും ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന മേയര്‍ തിരഞ്ഞടുപ്പില്‍ സൗമിനി ജെയിന് 41 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഡോ. പൂര്‍ണിമ നാരായണന് 30 വോട്ടുകളാണ് ലഭിച്ചത്. 74 കൗണ്‍സിലര്‍മാരില്‍ 71 പേരാണ് വോട്ട് ചെയ്തത്.
ബിജെപി കൗണ്‍സിലര്‍മാരായ ശ്യാമള എസ് പ്രഭു, സുധ ദിലീപ് കുമാര്‍ എന്നിവരും സ്വതന്ത്ര  കെ എച്ച്  പ്രീതിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഎം വിമതനായി മല്‍സരിച്ച ടി കെ ഷംസുദ്ദീന്‍, യുഡിഎഫ് വിമത ഗീതാ പ്രഭാകരന്‍, സ്വതന്ത്രയായി മല്‍സരിച്ച സീനത്ത് റഷീദ് എന്നിവരുടെ വോട്ട് സൗമിനി ജെയിന് ലഭിച്ചു. ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച ടി ജെ വിനോദ് 40 വോട്ടുകളോടെയാണ് വിജയിച്ചത.

ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച  എല്‍ഡിഎഫിന്റെ കെ ജെ ആന്റണിക്ക് 31 വോട്ടുകള്‍ ലഭിച്ചു. മേയര്‍ തിരഞ്ഞെടുപ്പില്‍ സൗമിനി ജെയിനിന് വോട്ട് നല്‍കിയ സ്വതന്ത്ര, സീനത്ത് റഷീദിന്റെ വോട്ട് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കെ ജെ ആന്റണിക്കു ലഭിച്ചു.
ദിവസങ്ങള്‍ നിണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍  നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്  സൗമിനി ജെയിനിനെ മേയര്‍സ്ഥാനാര്‍ഥിയായും ടി ജെ വിനോദിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായും തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it