kannur local

സൗന്ദര്യവല്‍ക്കരണം പാതിവഴിയില്‍; തലശ്ശേരി ടൗണ്‍ സ്‌ക്വയര്‍ കാടുകയറി: പാഴാവുന്നത് ലക്ഷങ്ങള്‍

തലശ്ശേരി: നൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന തലശ്ശേരി നഗരസഭയുടെ സൗന്ദര്യവല്‍ക്കരണം പാതിവഴിയിലായി. നഗരസഭാ സ്റ്റേഡിയത്തിന് ചുറ്റും സൗന്ദര്യവല്‍കരിക്കാന്‍ 7 വര്‍ഷം മുമ്പ് തുടക്കമിട്ട പദ്ധതി നാളിതുവരെ പൂര്‍ത്തീകരിക്കാനിയില്ല.
പൈതൃക പദവിയിലേക്കുയര്‍ന്ന തലശ്ശേരിയില്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിനോദവിശ്രമകേന്ദ്രമായി ടൗണ്‍ സ്‌ക്വയര്‍ നിര്‍മിക്കാനായിരുന്നു അന്ന് നഗരസഭ തീരുമാനിച്ചത്.
വിശ്രമത്തിനുള്ള ഇരിപ്പിടങ്ങളും വെളിച്ച ക്രമീകരണങ്ങളും പുല്‍ത്തകിടിയും ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള മനോഹരമായ പാര്‍ക്കായിരുന്നു വിഭാവനം ചെയ്തിരുന്നത്.
2009ല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 2010ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി സബ്ട്രഷറിക്ക് മുന്നില്‍ ചത്വര കെട്ടിടം പണിതും ചുറ്റും ഇന്റര്‍ലോക്ക് ചെയ്തും മനോഹരമാക്കി. 2010 ഏപ്രില്‍ 23ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ മന്ത്രി തോമസ് ഐസക് പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ പ്രവൃത്തികളൊന്നും നടന്നില്ല.
ദേശീയപാതയോടു ചേര്‍ന്ന ബങ്കുകള്‍ പുതിയ ചത്വരത്തിലേക്ക് മാറ്റാനുള്ള തീരുമാനവും നഗരസഭയ്ക്ക് നടപ്പാക്കാനായില്ല.
ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടവും തറയുമെല്ലാം കാടുമൂടിയ നിലയിലാണുള്ളത്. രണ്ടാംഘട്ട നിര്‍മാണമാരംഭിക്കാ ന്‍ ആദ്യം തടസം നിന്നത് അവിടെ വാഹനം പാര്‍ക്ക് ചെയ്യുന്ന ടൂറിസ്റ്റ് വാന്‍ െ്രെഡവര്‍മാരായിരുന്നു.
ഇവിടെ ഒഴിഞ്ഞു നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അനുരജ്ഞന ചര്‍ച്ച പല തവണ നടന്നെങ്കിലും വിജയിച്ചില്ല. ഇതോടെ തുടര്‍പ്രവൃത്തി മുടങ്ങി. സര്‍ക്കാറിന്റെ ലക്ഷങ്ങളും നാടിന്റെ പ്രതീക്ഷയും വൃഥാവിലായി.
Next Story

RELATED STORIES

Share it