World

സൗദി: 12 മേഖലകളിലെ സ്വദേശിവല്‍ക്കരണം നാളെ തുടങ്ങും

റിയാദ്: സൗദിയില്‍ 12 മേഖലകളില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടത്തിനു നാളെ തുടക്കമാവും. മൂന്നു ഘട്ടങ്ങളിലായി 12 മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമാണ് നാളെ തുടങ്ങുന്നത്. 70 ശതമാനം സ്വദേശികളും 30 ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികള്‍ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവല്‍ക്കരണം അവസാന ഘട്ടത്തിലാണ് നടപ്പാക്കുക. നാളെ തന്നെ പരിശോധനയ്ക്ക് ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.
Next Story

RELATED STORIES

Share it