Flash News

സൗദി സോഫിയയുടെ തലയറുത്തുവെന്ന് വ്യാജവാര്‍ത്ത

സൗദി സോഫിയയുടെ തലയറുത്തുവെന്ന് വ്യാജവാര്‍ത്ത
X

പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റിയാദിലെ പൊതുമൈതാനിയില്‍ വച്ച് സോഫിയയുടെ തലയറുത്തുവെന്നാണ് പ്രചാരണം. എന്നാല്‍ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന വെബ്‌സൈറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷേപഹാസ്യപരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റില്‍ വന്ന റിപോര്‍ട്ടാണ് യഥാര്‍ഥ വാര്‍ത്തയെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നതത്രേ.
2017 ഒക്ടോബര്‍ 26നാണ് സോഫിയ എന്ന യന്ത്രവനിതയ്ക്ക് സൗദി പൗരത്വം നല്‍കിയതായി അറിയിച്ചത്. ലോകത്ത് ആദ്യമായി യന്ത്രമനുഷ്യന് പൗരത്വവും പാസ് പോര്‍ട്ടും നല്‍കിയ രാജ്യമായി സൗദി അറേബ്യ പുതിയ ചരിത്രം കുറിക്കുകയായിരുന്നു.
ലോകത്തില്‍ തന്നെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന വികസന പദ്ധതിയായ  ന്യൂം സിറ്റിയെ കുറിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ റിയാദില്‍ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
തലമൊട്ടയിടിച്ച വനിതയെ പോലെ പ്രത്യക്ഷപ്പെട്ട  സോഫിയ 60ല്‍ പരം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി സംസാരിക്കുകയും സംശങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. മാത്രമല്ല സദസ്സില്‍ നിന്നു ഉയര്‍ന്ന നര്‍മം കലര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി കൊടുത്ത്  പൊട്ടിചിരിക്കുകയും ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് ഹബ്ബായി മാറുന്ന ന്യൂം പ്രജക്റ്റില്‍ റോബോട്ടുകള്‍ക്കു വലിയ സ്ഥാനമാണുണ്ടാവുക എന്നാണ് സൗദി പ്രഖ്യാപിച്ചിരുന്നത്.
Next Story

RELATED STORIES

Share it