World

സൗദി സഖ്യസേന ഹുദൈദയോട് അടുക്കുന്നു

സന്‍ആ: സൗദി അറേബ്യയുടെ പിന്തുണയുള്ള യമന്‍ സൈന്യം ഹൂഥികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദയോട് അടുക്കുന്നു. ദിവസങ്ങളോളമായി തുടരുന്ന കനത്ത ഏറ്റുമുട്ടലിനു ശേഷം സൈന്യം യമനിലെ തുറമുഖ നഗരമായ ഹുദൈദക്ക് 20 കിലോമീറ്റര്‍ അകലെ എത്തിയതായി സൗദി വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു.  തിങ്കളാഴ്ച മേഖലയില്‍ നി്ന്നു വിതമര്‍ വന്‍  തോതില്‍ പിന്‍വാങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സഖ്യസേന തുറമുഖ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തതോടെ ഹുദൈദ സിറ്റി ഗവര്‍ണര്‍  പലായനം ചെയ്തതായും റിപോര്‍ട്ടുണ്ട്്.
യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ തിരിച്ചു കൊണ്ടുവരാനായി 2015 മുതല്‍ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുകയാണു സൗദി സഖ്യം. 2014ലാണ് വിമതര്‍ സന്‍ആ തലസ്ഥനമായുള്ള ഭരണം പിടിച്ചെടുത്തത്്.
അതേസമയം, യമനിലെ ഏറ്റവും വലിയ തുറമുഖത്തെ കീഴടക്കുന്നതു വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുമെന്നും ഇതില്‍ നിന്നു പിന്‍മാറണമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it