സൗദി ശിയാ മസ്ജിദിലെ ആക്രമണം; കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞു

റിയാദ്: സൗദിയിലെ അല്‍അഹ്‌സ പള്ളിയില്‍ ജുമുഅഃ നമസ്‌കാരത്തിനിടെ ബെല്‍റ്റ് ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ച അക്രമിയെ തിരിച്ചറിഞ്ഞെന്നു പോലിസ്. അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല സുലൈമാന്‍ (22) ആണ് സ്‌ഫോടനം നടത്തിയത്. നേരത്തേ ഇയാള്‍ സൗദി പോലിസ് കസ്റ്റഡിയിലായിരുന്നു.
തടവുകാരുടെ മോചനമാവശ്യപ്പെട്ട് സംഘം ചേര്‍ന്നതിനായിരുന്നു 2012 ഡിസംബര്‍ 9ന് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വക്താവിനെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. അക്രമിസംഘത്തിലെ മറ്റൊരാള്‍ ആക്രമണത്തിനിടെ അറസ്റ്റിലായിരുന്നു. സുരക്ഷാ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ ചികില്‍സയിലാണ്. ഇയാളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അക്രമത്തിനിടെ നാലു സൗദികള്‍ കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരടക്കം 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 19 പേരെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 17 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.
Next Story

RELATED STORIES

Share it