സൗദി ശിയാ പള്ളിയിലെ സഫോടനം: അക്രമികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ജിദ്ദ: അബയിലെ പള്ളിയിലുണ്ടായ സായുധാക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഒമ്പതുപേരെ സൗദി ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒമ്പതുപേരില്‍ ഏതെങ്കിലും ഒരാളെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം സൗദി റിയാലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒന്നില്‍ കൂടുതല്‍ പേരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം സൗദി റിയാലും പാരിതോഷികം പ്രഖ്യാപിച്ചു.
ഏതെങ്കിലും തരത്തില്‍ ഇവരെ സഹായിക്കുന്നവരെ ഭീകരവാദ നിരോധന നിയമപ്രകാരം ശിക്ഷിക്കുമെന്നും സൗദി മുന്നറിയിപ്പു നല്‍കി. സഈദ് ആയിദ് അല്‍ ദുഅയ്ര്‍ അല്‍ ഷഹ്‌റാനി, ത്വായിഅ് സാലിം അല്‍സ്വഈരി, അബ്ദുല്‍ അസീസ് അഹമ്മദ് മുഹമ്മദ് അല്‍ ബകരി അല്‍ഷഹ്‌രി, അബ്ദുല്ല സായിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബക്‌രി അല്‍ഷഹ് രി, ഇഖാബ് മുഅജീബ് ഫസ്ആന്‍ അല്‍ ഉതൈബി, മാജിദ് സായിദ് അല്‍ബുല്‍ റഹ്മാന്‍ അല്‍ബകരി അല്‍ഷഹ്‌രി, മുബാറക് അബ്ദുല്ല ഫഹാദ് അല്‍ വിദ്ആന്‍ അല്‍ദോസരി, മുഹമ്മദ് സുലൈമാന്‍ റഹ്മാന്‍ അല്‍ സഖരി അല്‍ ഇന്‍സി, മുത്വീഅ സാലിം യുസ് ലിം അല്‍ സുഅയ്‌രി എന്നിവരെയാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.
Next Story

RELATED STORIES

Share it