World

സൗദി വനിതകള്‍ക്ക് തൊഴില്‍: ധാരണാ പത്രം ഒപ്പിട്ടു

റിയാദ്: വ്യവസായ നഗരങ്ങളില്‍ സൗദി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വനിതാ പങ്കാളിത്തം ഉയര്‍ത്തുന്നതിനുമുള്ള ധാരണാപത്രത്തില്‍ സൗദി ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയും വനിതാ-ശിശു സാമൂഹിക കമ്മിറ്റിയും ഒപ്പുവച്ചു. വ്യവസായ നഗരങ്ങളില്‍ വനിതകള്‍ക്ക് എംപ്ലോയ്‌മെന്റ് സേവനം നല്‍കുന്നതിന് വനിതാ-ശിശു സാമൂഹിക കമ്മിറ്റിക്ക് അതോറിറ്റി അവസരമൊരുക്കും.
വ്യവസായ നഗരങ്ങളില്‍ വനിതകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് വനിതാ-ശിശു സാമൂഹിക കമ്മിറ്റിക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തുന്നതും അതോറിറ്റിയാവും. ഇതിനിടെ, ജിദ്ദ നഗരസഭയിലെ പ്രധാന തസ്തികകളിലേക്ക് നാലു വനിതകളെ നിയമിച്ച് ഉത്തരവായി.

Next Story

RELATED STORIES

Share it