Flash News

സൗദി രാജാവിന്റെ റഷ്യന്‍ പര്യടനം തുടങ്ങി



മോസ്‌കോ: സൗദി രാജാവ് സല്‍മാന്റെ റഷ്യന്‍ പര്യടനം തുടങ്ങി. റഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗദി ഭരണാധികാരിയാണു സല്‍മാന്‍. സിറിയന്‍ വിഷയത്തില്‍ എതിര്‍ ചേരികളില്‍ നില്‍ക്കുമ്പോഴും ഊര്‍ജ കരാറുകള്‍ ചര്‍ച്ച ചെയ്യാനാണു സല്‍മാന്‍ രാജാവ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. വഌദിമിര്‍ പുടി—ന്റെ പ്രത്യേക ക്ഷണപ്രകാരമാണു സൗദി ഭരണാധികാരിയുടെ സന്ദര്‍ശനം. ഊര്‍ജ, പ്രതിരോധ മേഖലകളില്‍ പ്രധാനപ്പെട്ട കരാറുകളും എണ്ണയുല്‍പ്പാദനം സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണു കണക്കുകൂട്ടല്‍.  റഷ്യന്‍ ഊര്‍ജ മേഖലയില്‍ സൗദി 100 കോടി ഡോളര്‍ നിക്ഷേപമിറക്കുമെന്നു റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് അറിയിച്ചു. ആയുധ കൈമാറ്റം അടക്കം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുമെന്നാണു വാര്‍ത്തകള്‍.ചരിത്രത്തില്‍ വഴിത്തിരിവായേക്കാവുന്ന പര്യടനം എന്നാണു സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിലെയും ദക്ഷിണാഫ്രിക്കന്‍ മേഖലകളിലെയും സംഘര്‍ഷവും ഇരുവരും ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it