Flash News

സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു



റിയാദ്: സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണു കൊല്ലപ്പെട്ട രാജകുമാരന്‍. ഞായറാഴ്ച സൗദിയുടെ തെക്കു ഭാഗത്ത്, യമന്‍ അതിര്‍ത്തിയില്‍ രാജകുമാരന്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണു റിപോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണമെന്താണെന്നു വ്യക്തമല്ല. സൗദിസഖ്യം യമനിലെ ഹൂത്തി വിമതര്‍ക്കെതിരായി ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനു തൊട്ടു പിന്നാലെയാണു രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്.
Next Story

RELATED STORIES

Share it