Flash News

സൗദി കൊട്ടാരത്തിനു സമീപം ആക്രമണശ്രമം പരാജയപ്പെട്ടതായി റിപോര്‍ട്ട്



ജിദ്ദ: സൗദി രാജാവിന്റെ കൊട്ടാരത്തിനു സമീപത്തെ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി റിപോര്‍ട്ട്. ജിദ്ദയിലെ കൊട്ടാരത്തിനു സമീപം ആക്രമണശ്രമം നടന്നതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയെത്തുടര്‍ന്ന് സൗദിയിലെ യുഎസ് എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. യുഎസ് പൗരന്‍മാര്‍ സൗദി രാജാവിന്റെ കൊട്ടാരത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് എംബസിയുടെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. അല്‍സലാം കൊട്ടാരത്തിനു സമീപം ആക്രമണം നടത്താനുള്ള നീക്കം സൗദി സുരക്ഷാസൈന്യം തടഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു അക്രമിയും രണ്ടു സുരക്ഷാ ഗാര്‍ഡുകളും മരിച്ചതായും പറയുന്നു. എന്നാല്‍, വാര്‍ത്ത സംബന്ധിച്ച് സൗദിയുടെ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
Next Story

RELATED STORIES

Share it