Flash News

സൗദി കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടിത്തം; 15 മരണം

സൗദി കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടിത്തം; 15 മരണം
X
saudi-plant.

റഷീദ് ഖാസിമി

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇടുക്കി തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, കോട്ടയം സ്വദേശി വിന്‍സെന്റ്, ഡിനിയല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. കൊല്ലപ്പെട്ടവരില്‍ ഇവരുള്‍പ്പെടെ ഒമ്പതുപേര്‍ ഇന്ത്യക്കാരും  (ആറു പേര്‍ മംഗലാപുരം സ്വദേശികള്‍)  മൂന്നുപേര്‍ ഫിലിപ്പീന്‍സ് പൗരന്മാരുമാണ്.
അര്‍ധസര്‍ക്കാര്‍ കമ്പനിയായ യുനൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയിലെ പ്ലാന്റില്‍ പ്രാദേശികസമയം 11.40ഓടെയാണു സംഭവം. അറ്റകുറ്റപ്പണികള്‍ക്കായി പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായിരുന്നു. ഭൂരിഭാഗവും ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന പ്ലാന്റിലെ റിയാക്റ്ററില്‍ ചില വസ്തുക്കള്‍ മാറ്റുന്നതിനിടെ തീപ്പിടിക്കുകയായിരുന്നു. ഈ സമയം 23 തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് 12 പേര്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ജുബൈല്‍ അല്‍മുന, അല്‍മുവാസിത്, റോയല്‍ കമ്മീഷന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചില മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. സൈന്യവും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. റോയല്‍ കമ്മീഷന്‍ സിഇഒ ഡോ. മുസ്‌ലിഹ് അല്‍ അത്വയ്ബി, യുനൈറ്റഡ് കമ്പനി ചെയര്‍മാന്‍ ആദില്‍ അല്‍ ഷാരിദി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് (സാബിക്) കമ്പനിയുടെ കീഴിലുള്ള പ്ലാന്റാണ് യുനൈറ്റഡ് കമ്പനി. ഏറ്റവും വലിയ കെമിക്കല്‍, പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി. അഞ്ചര വര്‍ഷമായി പൈപ്പ് ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു ബെന്നി വര്‍ഗീസ്. ഭാര്യ ലീന. മക്കള്‍: സോന, അഭിജിത്ത്.
Next Story

RELATED STORIES

Share it