സൗദി ഇറാന്‍ ബന്ധം വിച്ഛേദിച്ചു

റിയാദ്: ശിയാ പണ്ഡിതന്‍ നിംറ് അലി നിംറിനെ വധിച്ച സൗദി നടപടിയെത്തുടര്‍ന്ന് തെഹ്‌റാനിലെ സൗദി സ്ഥാനപതി കാര്യാലയം തീയിട്ടതിനു പിന്നാലെ സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. സൗദിക്കൊപ്പം ബഹ്‌റയ്‌നും സുദാനും യുഎഇയും ഇറാനെതിരേ രംഗത്തെത്തി. 48 മണിക്കൂറിനുള്ളില്‍ ബഹ്‌റയ്ന്‍ വിടണമെന്ന് ഇറാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു ബഹ്‌റയ്ന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി സ്ഥാനപതി കാര്യാലയത്തിനു നേരെ ഇറാന്‍ നടത്തിയത് കാടത്തമാണെന്നും അതിനാല്‍ ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും സുദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള സ്ഥാനപതി ബന്ധത്തില്‍ കുറവു വരുത്തുകയാണെന്നും ഇറാനിലെ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയാണെന്നുമാണ് യുഎഇ അധികൃതര്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it