സൗദി അറേബ്യ:18 വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു

റിയാദ്: കഴിഞ്ഞ ശനിയാഴ്ച സൗദിയില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 18 വനിതാ സ്ഥാനാര്‍ഥികള്‍ ജയിച്ചതായി പ്രാഥമിക ഫലങ്ങള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ സ്ത്രീകള്‍ക്കു വോട്ട് ചെയ്യാനും മല്‍സരിക്കാനും അവസരം നല്‍കിയ പ്രഥമ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള മൂന്നില്‍ രണ്ട് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. അവശേഷിക്കുന്ന മൂന്നിലൊന്ന് അംഗങ്ങളെ ഭരണകൂടമാണ് നിശ്ചയിക്കുക. വനിതാ സ്ഥാനാര്‍ഥികള്‍ വിജയിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിനെ തങ്ങളുടെ വിജയമായിട്ടാണ് വനിതാ വോട്ടര്‍മാര്‍ കാണുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് കൂടി തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം നല്‍കിയ സൗദി തീരുമാനത്തെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it