സൗദി അപകടം: മലയാളിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

കൂത്തുപറമ്പ്: മെയ് ഒന്നിന് സൗദിയിലെ റൈദയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നിര്‍മലഗിരി നീറോളിച്ചാലിലെ മീത്തലെ വീട്ടില്‍ പി സനീഷി(32)ന്റെ മൃതദേഹം ഇന്നുനാട്ടിലെത്തിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു താമസസ്ഥലത്തേക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ സനീഷിനെ സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.
എട്ടുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സനീഷ് നാട്ടിലേക്കു വരാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ ഒമ്പതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മൂന്നു മണിയോടെ വീട്ടിലെത്തിക്കും.
മീത്തലെ വീട്ടില്‍ സി ടി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും സതിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരി: സിംന.—
Next Story

RELATED STORIES

Share it