World

സൗദിയില്‍ 2000 വര്‍ഷം പഴക്കമുള്ള ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തി

റിയാദ്: സൗദിയിലെ മണല്‍പ്പാറയില്‍ കൊത്തിയ നിലയില്‍ ത്രിമാന ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തി. കൊത്തുപണികള്‍ക്ക് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണു പുരാവസ്തു ഗവേഷകര്‍ നല്‍കുന്ന വിവരം.
ഉയരമേറിയ മണല്‍പ്പാറയില്‍ ഒട്ടകത്തിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള ശില്‍പങ്ങള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന നിലയിലാണു കൊത്തിവച്ചിരിക്കുന്നത്. ത്രിമാന രൂപകല്‍പന ചെയ്ത ശില്‍പങ്ങളാണിതെന്നു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. സൗദിക്ക് വടക്കുപടിഞ്ഞാറ് ഭാഗത്ത് അല്‍ ജാവയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേക്ഷണത്തില്‍ സമാനമായ ഒരു ഡസനോളം ശില്‍പങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപിലെ പല ഭാഗത്തും ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയതുള്‍പ്പെടെയുള്ള ശില്‍പങ്ങളെല്ലാം പ്രത്യേക രീതിയില്‍ കൊത്തുപണി ചെയ്തവയാണ്.  കണ്ടെത്തല്‍ അറേബ്യന്‍ ഉപദ്വീപിലെ മണല്‍പ്പാറ ശില്‍പങ്ങളുടെ ചരിത്രവും വികസനവും പഠിക്കുന്നതിനു സഹായകരമാവുമെന്നാണു ഗവേഷകര്‍ കരുതുന്നത്. ഒട്ടുമിക്ക ശില്‍പങ്ങള്‍ക്കും നാശം സംഭവിച്ചുണ്ട്. ഭാരംവഹിക്കുന്ന ഒട്ടകങ്ങളുടെ ശില്‍പങ്ങളെയും കഴുതകളുടെ ശില്‍പങ്ങളെയും കണ്ടെത്തി. ഇരു മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ ഇവിടെ സൂചിപ്പിക്കുന്നതായും ഫ്രഞ്ച് നാഷനല്‍ സയന്റിഫിക് റിസര്‍ച്ച് സെന്ററിലെ പുരാവസ്തു ഗവേഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it