Flash News

സൗദിയില്‍ സ്ത്രീകള്‍ക്കിനി സ്‌റ്റേഡിയങ്ങളിലിരുന്ന് മത്സരം കാണാം

സൗദിയില്‍ സ്ത്രീകള്‍ക്കിനി സ്‌റ്റേഡിയങ്ങളിലിരുന്ന് മത്സരം കാണാം
X


റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനിമുതല്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാനും അനുമതി. 2018 മുതലാണ് മത്സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കും അനുമതി ലഭിക്കുക. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക.

[related]
Next Story

RELATED STORIES

Share it