World

സൗദിയില്‍ സിനിമാ പ്രദര്‍ശന വിലക്ക് നീങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുളള വിലക്ക് നീങ്ങുന്നു. അടുത്ത വര്‍ഷം ആദ്യംമുതല്‍ സൗദി അറേബ്യയില്‍ സിനിമ അനുവദിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് സിനിമകള്‍ക്കു ലൈസന്‍സ് അനുവദിക്കാനായി ഓഡിയോ വിഷ്വല്‍ മീഡിയ കമ്മീഷനെ നിയോഗിച്ചുണ്ടെന്നും സാംസ്‌കാരിക മന്ത്രി അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ് അറിയിച്ചു. 2018 മാര്‍ച്ചോടെ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 35 വര്‍ഷം മുമ്പാണ് സൗദിയില്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് നടപടി.
Next Story

RELATED STORIES

Share it