World

സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ 18ന് പ്രദര്‍ശനം ആരംഭിക്കും

റിയാദ്: മുന്നരപ്പതിറ്റാണ്ടു നീണ്ട  ഇടവേളയ്ക്കു ശേഷം സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ 18ന് വീണ്ടും പ്രദര്‍ശനമാരംഭിക്കും. തലസ്ഥാനമായ റിയാദിലാണ് ആദ്യത്തെ തിയേറ്റര്‍ ആരംഭിക്കുന്നതെന്ന് എഎംസി എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു. ഹോളിവുഡ് സിനിമയായ ബ്ലാക് പാന്തര്‍ ആയിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ 15 നഗരങ്ങളിലായി 40ഓളം തിയേറ്ററുകള്‍ ആരംഭിക്കും.
അമേരിക്ക ആസ്ഥാനമായുള്ള ഏജന്‍സിക്കാണ് തിയേറ്റര്‍ സ്ഥാപിക്കാനായി കരാര്‍ നല്‍കിയത്. തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചിരുന്നു സിനിമ കാണാനുള്ള സംവിധാനമുണ്ടാവും. 1980ലാണ് സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടിയത്.
Next Story

RELATED STORIES

Share it