Flash News

സൗദിയില്‍ സായുധാക്രമണം ; രണ്ടു മരണം



റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ സായുധാക്രമണം. തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനടക്കം 10 പേര്‍ക്കു പരിക്കേറ്റു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണു സംഭവം. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയുമുണ്ടെന്നും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ഒരു പാകിസ്താനിയും രണ്ടു വയസ്സായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. തോക്കുധാരികള്‍ സുരക്ഷാവിഭാഗത്തെയും വഴിയാത്രക്കാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ഒരു ഇന്ത്യയ്ക്കാരനും ഒരു സുദാനിയും ഉള്‍പ്പെടും.
Next Story

RELATED STORIES

Share it