Flash News

സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
X


റിയാദ്: സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനി ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. യുവതിക്ക് ഉറുമ്പുകടി അലര്‍ജിയായിരുന്നു. വീടിനു സമീപത്തുവച്ച് ഉറുമ്പുകടിയേറ്റതിനെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. കണ്ണൂര്‍ താണ പോസ്‌റ്റോഫീസിനു സമീപത്തെ പള്ളിക്കണ്ടി സഹേഷാണ് ഭര്‍ത്താവ്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനാണ്. വര്‍ഷങ്ങളായി ഇവര്‍ റിയാദില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: സഹല്‍, ഷിറിന്‍. സഹല്‍. ഷംറിന്റെ മൃതദേഹം അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

[related]
Next Story

RELATED STORIES

Share it