Flash News

സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
X
shadul
ജിദ്ദ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.മലപ്പുറം സ്വദേശികളായ നൊത്തന്‍വീടന്‍ ശാദില്‍(32),മാതാവ് മുംതാസ്,മൂന്ന് വയസ്സുള്ള മകള്‍ ഹൈറിന്‍ ശാദില്‍ എന്നിവരാണ് മരിച്ചത്.

മദീന സന്ദര്‍ശിച്ച ശേഷം മക്കയിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ സന്ദര്‍ശിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

ശാദിലിന്റെ ഭാര്യ രിഷ്‌ന,പിതാവ് കരീം എന്നിവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

മക്കയിലെ സ്റ്റാര്‍ മാസ് അറേബ്യ എന്ന കമ്പനിയിലെ നെറ്റിവര്‍ക്കിങ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ശാദില്‍.
Next Story

RELATED STORIES

Share it