Flash News

സൗദിയില്‍ വാഹനാപകടം; ആറുകുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; ആറുകുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
X
van

മനാമ: സൗദി അറേബ്യയില്‍ രണ്ടു വാനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. റിയാദില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെ വാദി ബിന്‍ ഹഷ്ബല്‍ റോഡിലാണ് അപകടം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അപകടം നടന്നത്. 15 പേരും സംഭവസ്ഥലത്ത് നിന്നും മരിച്ചു. ഒരു വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വാനില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it