World

സൗദിയില്‍ വനിതാ പൈലറ്റ്: 24 മണിക്കൂറില്‍

1000 അപേക്ഷകള്‍റിയാദ്: വനിതകളായ വിമാന ജീവനക്കാരെ വേണമെന്ന് സൗദിയുടെ ആഭ്യന്തര വിമാനക്കമ്പനി പരസ്യം ചെയ്ത് 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍. ആദ്യമായി സ്വദേശി വനിതാ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആഭ്യന്തര വിമാനക്കമ്പനിയായ ഫഌയ്‌നാസിനാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചത്. സഹ പൈലറ്റ്, എയര്‍ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. സൗദിയില്‍ വ്യോമയാന മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു വനിതാ ജീവനക്കാരായിരുന്നത്.
Next Story

RELATED STORIES

Share it