Flash News

സൗദിയില്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ റിപ്പയര്‍ ചെയ്ത മലയാളി പോലിസ് പിടിയില്‍

സൗദിയില്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ റിപ്പയര്‍  ചെയ്ത മലയാളി പോലിസ് പിടിയില്‍
X


ബുറൈദ: അനധികൃതമായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് നടത്തിവന്ന മലയാളി യുവാവ് മോഷണംകുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍. ബുറൈദയില്‍ താമസസ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിങ് നടത്തിവന്ന കൊല്ലം സ്വദേശിയാണ് അറ്റകുറ്റപ്പണിക്കെത്തിയ മൊബൈലിന്റെ പേരില്‍ പോലിസ് പിടിയിലായത്.
മൊബൈല്‍ റിപ്പയറിങ് മേഖല സ്വദേശിവല്‍ക്കരിച്ചതോടെ താമസ സ്ഥലത്ത് സൗകര്യം ഒരുക്കി റിപ്പയറിങ് നടത്തിവരികയായിരുന്നു. അറ്റകുറ്റപ്പണിക്കെത്തുന്ന മൊബൈലുകള്‍ നന്നാക്കുന്നതിനായി സ്ഥലത്തെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാര്‍ തന്നെയാണ് ഇദ്ദേഹത്തിനു നല്‍കിയിരുന്നത്.
ഇത്തരത്തില്‍ ഒരു മാസം മുമ്പ് നല്‍കിയ മൊബൈല്‍ യുവാവ് നന്നാക്കിയ ശേഷം  പരിശോധിക്കാനായി മറ്റൊരു കസ്റ്റമര്‍ നല്‍കിയ മോബൈലിലെ സിം ഇട്ട് പരിശോധിക്കുകയും ചെയ്തു. ഇതോടെ കുറച്ചു സമയത്തിനകം സിം കാര്‍ഡിന്റെ ഉടമയെ തേടി പോലിസ് എത്തി. അദ്ദേഹത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിംകാര്‍ഡ് അറ്റകുറ്റപ്പണിക്കേല്‍പിച്ച ഫോണിലാണെന്നും പ്രസ്തുത ഫോണ്‍ സര്‍വീസ് സെന്ററിലാണെന്നും അറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസകേന്ദ്രത്തില്‍ ഇരുന്നു മൊബൈ ല്‍ അറ്റകുറ്റപ്പണി ചെയ്തുവരികയായിരുന്ന മലയാളി പിടിക്കപ്പെട്ടത്. ഇദ്ദേഹത്തെ പോലിസ് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു.
ഏതാനും മാസം മുമ്പ് ഒരു സ്വദേശി പൗരന്റെ പക്കല്‍ നിന്നു മറ്റാരോ മോഷ്ടിച്ച ഫോണായിരുന്നു അറ്റകുറ്റപ്പണിക്കായി മലയാളിയെ ഏല്‍പിച്ചിരുന്നത്. ഈ വസ്തുതകള്‍ അറിയാതെയാണ് ഇദ്ദേഹം ഇത് അറ്റകുറ്റപ്പണി നടത്തിയത്. മൊബൈല്‍ തന്ന വ്യക്തിയെ ഹാജരാക്കിയാല്‍ ജാമ്യം നല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ അറിയിച്ചിരിക്കിരിക്കുന്നത്.

സ്വന്തം പ്രതിനിധി
Next Story

RELATED STORIES

Share it