സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത നിലയില്‍
BY abdul ali14 Oct 2018 6:34 AM GMT
X
abdul ali14 Oct 2018 6:34 AM GMT
ദമ്മാം: തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ പുന്നവിള വീട്ടില്‍ നീനയെ (27) സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹുഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസ് ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സായിരുന്നു. കഴിഞ്ഞ ദിവസം താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി സൗദിയിലുള്ള നീന കഴിഞ്ഞ മാസം 24നാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഇതിനിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈയിടെ അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതിനാല്‍ അടിയന്തരമായി പത്തു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരില്‍ നിന്നും അനുമതി ലഭിക്കത്തതിന്റെ പേരില്‍ മാനസിക വിഷമത്തില്‍ ആയിരുന്നെന്ന് പറയപ്പെടുന്നു. കശുവണ്ടി തൊഴിലാളിയായ നളിനിയാണ് മാതാവ്. ഏക സഹോദരന്‍ വിഷ്ണു. പിതാവ് തമ്പി നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയതാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ നവയുഗം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.
Next Story
RELATED STORIES
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT