സൗദിയില്‍ മരിച്ചു

തേഞ്ഞിപ്പലം: നീരോല്‍പ്പലം കുണ്ടുത്തൊടി ചാരവളപ്പില്‍ മുഹമ്മദിന്റെ മകന്‍ സുലൈമാന്‍ (45) സൗദിയിലെ ജിസാനില്‍ മരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നാല് ദിവസമായി ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ജിസാനിലേക്കു പോയത്.
15 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന സുലൈമാന്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്. മാതാവ്: ആയിശക്കുട്ടി. ഭാര്യ: കല്ലാക്കല്‍ സൈനബ. മക്കള്‍: മുഹമ്മദ് സഫ്‌വാന്‍, സര്‍ജാന്‍, സര്‍ബാസ്, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, മുസ്തഫ, അബ്ദുല്‍ ലത്തീഫ്, അബ്ബാസ്, റഫീഖ്, ഷറഫുദ്ദീന്‍, മുജീബ്, റംല. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it