സൗദിയില്‍ ഭക്ഷ്യസുരക്ഷാ പാനല്‍ വരുന്നു

ജിദ്ദ: രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ പാഴാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ പാനലിന് രൂപം നല്‍കേണ്ടതുണ്ടെന്ന് സൗദിയിലെ റോയല്‍ കോടതി.
ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ പാഴാക്കുന്നത് സൗദിയിലെ ഭൂഗര്‍ഭജലവിതാനത്തെ ബാധിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അബ്ദുര്‍റഹ്മാന്‍ അല്‍ ഫദ്‌ലി പറഞ്ഞു. സൗദിയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കാരണം 1.4 കോടി ടണ്‍ എന്ന ഭക്ഷ്യമാലിന്യ കണക്ക് 2020 ആവുമ്പോഴേക്കും 1.75 കോടി ടണ്‍ ആയി ഉയരുമെന്നാണ് കരുതുന്നത്.
ഇതു ശേഖരിക്കാനായി പ്രതിവര്‍ഷം 360 ദശലക്ഷം സൗദി റിയാല്‍ ചെലവാകുന്നുണ്ട്. കാര്‍ഷികമന്ത്രാലയം തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഓരോ വ്യക്തിയും ഒരു ദിവസം 1.2 കിലോ മുതല്‍ 1.4 കിലോ വരെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്. ഇതുപ്രകാരം 511 കിലോ ഭക്ഷ്യമാലിന്യങ്ങളാണ് ഒരുവര്‍ഷം ഉണ്ടാക്കുകയെന്ന് വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it