Flash News

സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും സ്‌റ്റേഡിയത്തില്‍ കളി കാണാം



റിയാദ്: സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളിലിരുന്ന് കളി വീക്ഷിക്കാം. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുക. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ്് സിറ്റി, ദമ്മാമിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദേശീയ ദിനത്തിലാണ് ആദ്യമായി സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it