World

സൗദിയില്‍ അല്‍ഖര്‍നിയുടെ ഖുര്‍ആന്‍ തഫ്‌സീര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

റിയാദ്: പ്രശസ്ത പ്രബോധകന്‍ ഡോ. ആയിദ് അല്‍ഖര്‍നിയുടെ ഖുര്‍ആന്‍ വിശദീകരണം (തഫ്‌സീര്‍) രാജ്യത്തെ മസ്ജിദുകളില്‍ നിന്നു പിന്‍വലിക്കാ ന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ടു മുഴുവന്‍ മസ്ജിദുകള്‍ക്കും മന്ത്രാലയം അടിയന്തര സര്‍ക്കുലര്‍ അയച്ചു. പുതിയ കോപ്പികള്‍ വിതരണം ചെയ്യുന്നത് വിലക്കിയിട്ടുമുണ്ട്. ഡോ. ആയിദ് അല്‍ഖര്‍നിയുടെ തഫ്‌സീറില്‍ (അത്തഫ്‌സീറുല്‍ മുയസ്സര്‍) ചില പിഴവുകളുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന്, ഈ തഫ്‌സീര്‍ പിന്‍വലിക്കുന്നതിന് മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ് കോംപ്ലക്‌സ് സൂപ്പര്‍വൈസര്‍ ജനറല്‍ കൂടിയായ ഇസ്‌ലാമികകാര്യ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകള്‍ അടക്കമുള്ളവയില്‍  നിന്നും പിന്‍വലിക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it